SEARCH


Kottiyum Chennayyanum Theyyam - കോട്ടിയും ചെന്നയ്യനും തെയ്യം

Kottiyum Chennayyanum Theyyam -  കോട്ടിയും ചെന്നയ്യനും  തെയ്യം
തെയ്യം ഐതീഹ്യം/THEYYAM LEGEND


Kottiyum Chennayyanum Theyyam - കോട്ടിയും ചെന്നയ്യനും തെയ്യം
Thulu Theyyam - തുളു തെയ്യം

തുളുനാട്ടില്‍ കെട്ടിയാടുന്ന ഇരട്ട തെയ്യമാണ് കോട്ടിയും ചെന്നയ്യനും. AD 17-18 നൂറ്റാണ്ടില്‍ പദുമല ദേശത്തിൻ്റെ രാജാവായി പെരുമള ബാല്ലാള്‍ ഉണ്ടായിരുന്ന കാലഘട്ടത്തിലെ കഥയാണ് ഇത്. ബില്ലവ (തീയ്യ) സമുദായത്തിലെ വില്ലാളിവീരന്‍മാരായിരുന്നു. ഇവര്‍ രണ്ടുപേരും. കര്‍ണ്ണാടകയിലെ സുള്ള്യയിലാണ് ജനനം. ദേയിബൈദതി (വൈദ്യത്തി) ജന്മം കൊടുത്ത ഇരട്ട കുട്ടികളായിരുന്നു കോട്ടി ചെന്നയ്യ. അസുഖം വന്ന പദുമലയിലെ രാജാവായ പെരുമാളിൻ്റെ ജീവന്‍ രക്ഷിച്ചതിനാല്‍ ദേയി ബൈദതിയുടെ മരണ ശേഷം കുട്ടികളെ സംരക്ഷിക്കികയും പിന്നീട് അമ്മാവനായ സമന്ദ ബൈദ്യനെ ഏല്‍പ്പിക്കുകയും ചെയ്തു. വൈദ്യകുടുംബത്തിനധിഷ്ഠിതമായ വിദ്യാഭ്യാസ രീതികള്‍ അവര്‍ക്ക് അമ്മാവന്‍ പകര്‍ന്ന് നല്‍കി. സമന്ദവൈദ്യന്‍ ആയുര്‍വേദ ചികിത്സയില്‍ അഗ്രഗണ്യനായിരുന്നു. ആയുര്‍വ്വേദ മരുന്നുകളുടെ അന്വേഷണത്തില്‍ സങ്കമലയിലൂടെ യാത്ര ചെയ്യുകയുണ്ടായി. അപ്പോള്‍ പെട്ടെന്ന് ഒരു കുഞ്ഞിൻ്റെ കരച്ചില്‍ കേള്‍ക്കുകയും അങ്ങോട്ട് ചെല്ലുകയും ചെയ്തു. സുവര്‍ണ കെഡഗെ എന്ന പെണ്‍കുഞ്ഞായിരുന്നു അത്. അത് കണ്ടമാത്രെ ഉടന്‍ അവളെ സഹോദരിയായി കണക്കാക്കുകയും വീട്ടിലേക്ക് കൂട്ടികൊണ്ട് വരികയും ചെയ്തു. തൻ്റെ മരിച്ചുപോയ ദേയിയുടെ പേര് അവള്‍ക്ക് നല്‍കുകയും ചെയ്തു. ദേയി പിന്നീട് ദേയി ബദ്രതിയായി. ദേയി ബൈദതി എന്ന സുവര്‍ണ്ണ കെദാഗെ പിന്നീട് കണ്ടാന ബൈദ്യനെ വിവാഹം കഴിക്കുകയും കിന്നിധാരു എന്ന പേരോടുകൂടിയ മകളുണ്ടാവുകയും ചെയ്തിരുന്നു. ദേയി ബൈദതി വളരെ വേഗത്തില്‍ ആയുര്‍വ്വേദ മരുന്നുകളില്‍ നിപുണയായി തീര്‍ന്നു. പക്ഷെ അവരുടെ വൈവാഹികബന്ധം ഉണ്ടായിരുന്നില്ല. മക്കള്‍ക്കുവേണ്ടിയുള്ള അവളുടെ നിരന്തരമായ പ്രാര്‍ത്ഥനയുടെ ഫലമായി കെമ്മകാജെ നാഗ ബ്രഹ്മ ദൈവങ്ങള്‍ അവളെ അനുഗ്രഹിക്കുകയും തടാകത്തില്‍വെച്ച് അവള്‍ ഗര്‍ഭം ധരിക്കുകയും ചെയ്തു.

ചെറുപ്പത്തിലെ മാതാപിതാക്കളെ നഷ്ടപ്പെട്ട കോട്ടി-ചെന്നയ്യ പെരിമല ബല്ലാളര്‍ എന്ന രാജാവിൻ്റെ കൊട്ടാരത്തിലാണ് വളര്‍ന്നത്. എന്നാല്‍ മന്ത്രിയായിരുന്ന മല്ലയ്യക്കും അവരുടെ മക്കള്‍ക്കും ഇവരോട് അസൂയായിരുന്നു. മല്ലയ്യ മരണപ്പെടുന്നു. തുടര്‍ന്ന് രണ്ടുപേരും രാജ്യംവിടേണ്ടിവരുന്നു. പഞ്ചനാട്ടിലെ ബെല്ലാളൻ്റെ രാജ്യത്ത്‌വെച്ച് പിടിക്കപ്പെടുകയും തുറുങ്കില്‍ അടക്കുകയും ചെയ്തു. തുടര്‍ന്ന് കാരാഗ്രഹം തകര്‍ത്ത് രക്ഷപ്പെട്ട് രാജാവിൻ്റെ ശത്രുവായ എന്‍മൂരിലെ ദേവണ്ണ ബല്ലാളിനെ ആശ്രയിക്കുന്നു. കോട്ടിയും ചെന്നയ്യനും രാജാവിനെ പല രീതിയിലും സഹായിക്കുന്നു. രാജ്യത്ത് വിളവ് നശിപ്പിക്കുന്ന കാട്ടുപന്നികളെ തുരത്താന്‍ നിയോഗിച്ച ഇവരുടെ ബാണമേറ്റ് പന്നി ശത്രുരാജ്യമായ പഞ്ചനാട്ടില്‍ വീണുമരിച്ചു. ഇത് ഒരു യുദ്ധത്തിന് കാരണമായി. ദേശത്തെ ദേവണ്ണ ബല്ലാളനും പഞ്ചത്തെ കോമര ബല്ലളാനും തമ്മില്‍ യുദ്ധം പ്രഖ്യാപിച്ചു. ഒരു ദിവസം ഉച്ചസമയത്ത് കോട്ടിയെ വെപ്രാളപ്പെട്ട് കാണുകയുണ്ടായി. സഹോദരനായ ചെന്നയ്യയോട് തലേദിവസം കണ്ട സ്വപ്നത്തെകുറിച്ച് പറഞ്ഞു. പോത്തിന്റെ പുറത്ത് കയറി വടക്ക്ഭാത്തേക്ക് പോകുന്ന പോരാളി. അയാളുടെ തല എണ്ണകൊണ്ടും ശരീരം ചോരകൊണ്ടും മൂടപ്പെട്ടിരുന്നു. കെയ്യില്‍ ആയുധവുമേന്ത്രി ഉറക്കെ അട്ടഹസിച്ചുകൊണ്ട് പോവുകയായിരുന്നു. സ്വപ്നം കേട്ടയുടനെ ചെന്നയ്യ പറഞ്ഞു നിനക്കുപകരമായി സേനയെ ഞാന്‍ നയിക്കാം. പേടിച്ചുരണ്ട കോട്ടി സമ്മതിച്ചില്ല. അവന്‍ സ്വയം സേനയെ നയിക്കാന്‍ തീരുമാനിച്ചു. പെരുമാളിന്റെ ആള്‍ക്കാരുമായുള്ള ഏട്ടുമുട്ടലിനിടയില്‍ വിശ്രമിച്ചുകൊണ്ടിരുന്ന കോട്ടിയെ ശത്രുക്കള്‍ ചതിച്ചുകൊല്ലുന്നു. സഹോദരന്റെ മരണം മുമ്പില്‍ കണ്ട ചെന്നയ്യ അവിടെ ഉണ്ടായിരുന്ന മഞ്ഞകല്ലില്‍ സ്വയം തലയിടിച്ച് മരിച്ചു. കോട്ടി-ചെന്നയ്യമാരുടെ ധാരുണമായ മരണം എല്ലാവരെയും വേദനിപ്പിച്ചു. യുദ്ധത്തില്‍ ജയിച്ച രാജാവ് ഈ രണ്ട് യോദ്ധാക്കള്‍ക്ക്‌വേണ്ടി ബീര്‍മേരില്‍ ഒരു കളരി ഉണ്ടാക്കുകയും അവരെ ദൈവക്കരുവായി കുടിയിരുത്തി തുളുവീരന്‍ തുളുനാടന്‍ കോടി തുടങ്ങിയ പേരിലും ഉത്തരകേരളത്തില്‍ ഇവരെ കുലദൈവമായി ആരാധിക്കുന്നു. കോട്ടി-ചെന്നയ്യമാര്‍ പുനര്‍ജനിച്ചിട്ടില്ലെന്ന് ഒരുവിഭാഗം ആള്‍ക്കാര്‍ വിശ്വസിക്കുന്നു. കോട്ടിചെന്നയ്യമാരെ വിശ്വസിക്കുന്നവരെ സഹായിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു.

ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും

വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.

www.theyyamritual.com





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848